നാടന്‍രുചിയൂറും വിഭവങ്ങളുമായി വിദ്യാര്‍ഥികള്‍

Posted on: 22 Aug 2015ചിറ്റാരിക്കാല്‍: ഓണക്കാലത്ത് കൃത്രിമരുചിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ വിപണി കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ നാടന്‍രുചിയൂറും ഭക്ഷണവുമായി വിദ്യാര്‍ഥികള്‍. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാരാണ് നാടന്‍രുചിയുള്ള ഭക്ഷണവുമായി എത്തിയത്. അച്ചപ്പം, കുഴലപ്പം, ഉപ്പേരി മുതലായവയാണ് വിദ്യാര്‍ഥികള്‍ വില്പനയ്‌ക്കെത്തിച്ചത്. കുട്ടികള്‍ എത്തിച്ച മുഴുവന്‍ സാധനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു.
ഭക്ഷണസാധനങ്ങളുടെ ആദ്യവില്പന പി.ടി.എ. പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മാത്യു സേവ്യര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനില്‍ ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod