കുടുംബശ്രീ ജില്ലാതല കലാകായിക മത്സരങ്ങള്‍ ഇന്ന് തുടങ്ങും

Posted on: 22 Aug 2015കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീ ജില്ലാതല കലാകായിക മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 22-ന് രാവിലെ ഒന്പതരയ്ക്ക് പെരിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക പതാക ഉയര്‍ത്തും. കുടുംബശ്രീ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ആര്‍.ഡി.ഒ. ഡോ. പി.കെ.ജയശ്രീ സല്യൂട്ട് സ്വീകരിക്കും. 10 മണി മുതല്‍ സ്‌പോര്‍ട്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടക്കും. നാലുമണിക്ക് ശിങ്കാരിമേളമത്സരം നടക്കും. 4.15ന് സംസ്ഥാന തല കുടുംബശ്രീ വാര്‍ഷികാഘോഷ വിളംബരജാഥ നടക്കും.
23-ന് പെരിയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കലാമത്സരങ്ങള്‍ അരങ്ങേറും. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്യും. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Kasargod