ഓര്‍മപ്പൂക്കളമായി കലാമിന്റെ രൂപം

Posted on: 22 Aug 2015പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനായി ഓര്‍മപ്പൂക്കളംതീര്‍ത്തു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അബ്ദുല്‍ കലാമിന്റെ രൂപം പൂക്കളമായി ഒരുക്കിയത്. രണ്ടരമീറ്റര്‍ വീതിയും മൂന്നരമീറ്റര്‍ നീളവുമുള്ള ചാണകം മെഴുകിയ കളത്തിലായിരുന്നു നാടന്‍പൂക്കള്‍ ഉപയോഗിച്ച് പൂക്കളംതീര്‍ത്തത്.
മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, ശില്പിമാരായ സുരേന്ദ്രന്‍ കൂക്കാനം, പ്രകാശന്‍ വെള്ളച്ചാല്‍, സന്തോഷ് മാനസം എന്നിവര്‍ നേതൃത്വം നല്കി. ശില്പികള്‍ക്ക് കൂട്ടായി സീഡ് കുട്ടികളും അണിനിരന്നതോടെ മനോഹരമായ കലാംപൂക്കളം ഒരുങ്ങി. കലാമിന്റെ അര്‍ധകായരൂപമാണ് ഒരുക്കിയത്. തുടര്‍ന്നുനടന്ന ഓണാഘോഷപരിപാടികള്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.ലളിത ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍നിന്ന് വിരമിച്ച പഴയകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ഉണ്ടായിരുന്നു.

More Citizen News - Kasargod