ബസ്സ്റ്റാന്‍ഡിന് അഴകായി 'സര്‍ക്കിള്‍'

Posted on: 22 Aug 2015കാസര്‍കോട്: മുഖംമിനുക്കിയ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് അഴകായി ന്യൂ ബസ്സ്റ്റാന്‍ഡ് സര്‍ക്കിള്‍. പ്രകാശസംവിധാനവും ചെറിയ കമാനങ്ങളുമുള്ള സര്‍ക്കിളിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷതവഹിച്ചു. ദേശീയപാതയ്ക്ക് സമീപമാണ് ന്യൂ ബസ്സ്റ്റാന്‍ഡ് സര്‍ക്കിള്‍ കാഴ്ചയ്ക്ക് മിഴിവേകുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്.
ഇതിനൊപ്പം ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ചെയ്ത് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനുള്ളിലും പരിസരത്തും പ്രവൃത്തി പുരോഗമിക്കുകയാണ്. ബസ്സ്റ്റാന്‍ഡ് നവീകരണത്തോടൊപ്പം ഉള്ളിലെ എല്ലാ കുഴികളും നികത്തുന്ന പണിയും ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സ് നവീകരണം, ശൗചാലയ നവീകരണം, ദിശാ ബോര്‍ഡ് സ്ഥാപിക്കല്‍, കോണ്‍ക്രീറ്റ് സ്ലാബ് ഇളകിയത് നന്നാക്കുന്നത് ഉള്‍പ്പെടെയുള്ളവയും മുഖംമിനുക്കലിലുണ്ട്.

More Citizen News - Kasargod