രാഖി അഴിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം: നാലുപേര്‍ക്ക് പരിക്ക്‌

Posted on: 21 Aug 2015തൃക്കരിപ്പൂര്‍: രാഖി അഴിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുടെ രാഖി അഴിപ്പിച്ചതിനെത്തുടര്‍ന്നാണ് എം.എസ്.എഫും എ.ബി.വി.പി.യും ഏറ്റുമുട്ടിയത്.
വ്യാഴാഴ്ച രണ്ടുമണിയോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം അടിയില്‍ കലാശിച്ചത്. യുവമോര്‍ച്ച ജില്ലാസെക്രട്ടറി എ.പി.ഹരീഷ് കുമാര്‍, പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഷാഹുല്‍, മുസമ്മില്‍, മുഫീദ് എന്നിവര്‍ക്ക് പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളുടെ രക്ഷാബന്ധന്‍ അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നല്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുമായാണ് എം.എസ്.എഫുകാര്‍ ഏറ്റുമുട്ടിയത്. ഇരുവിഭാഗവും ചേരിതിരിഞ്ഞ് പ്രതിഷേധപ്രകടനം നടത്തിയത് സംഘര്‍ഷത്തിന്റെ ആക്കംകൂട്ടി.

More Citizen News - Kasargod