സദ്ഭാവനാ ദിനാചരണം: സെമിനാര്‍ നടത്തി

Posted on: 21 Aug 2015ചെറുവത്തൂര്‍: സദ്ഭാവനാദിനാചരണഭാഗമായി കാടങ്കോട് ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ്. എന്‍.എസ്.എസ്. യൂണിറ്റ് 'മതം മാനവനന്മയ്ക്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. വി.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട്, ബഷീര്‍ വെള്ളിക്കോത്ത്, മാര്‍ട്ടിന്‍ രായപ്പന്‍, വി.പവിത്രന്‍, നാരായണന്‍ നമ്പൂതിരി, ജനാര്‍ദ്ദനന്‍ ചാമണ്ടി, ടി.സി.കുഞ്ഞബ്ദുല്ല, പി.മൊഹമ്മദ്, എ.ഷീജ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod