മൊഗ്രാല്‍-പുത്തൂരില്‍ 16 പേര്‍ക്ക് വിവാഹ സഹായധനം

Posted on: 21 Aug 2015മൊഗ്രാല്‍-പുത്തൂര്‍: മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിധവകളുടെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ സഹായധനം വിതരണംചെയ്തു. 16 കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതമാണ് നല്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മാ ഖാദര്‍ സഹായധനത്തിന്റെ ചെക്ക് വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈക്ക് കൈമാറി ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്ണ്‍മാരായ സുഹറ കരീം, ആയിഷ ഷാന, പഞ്ചായത്തംഗങ്ങളായ മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, മിസ്രിയ ഖാദര്‍, കെ.ബി.നിസാര്‍, മാഹിന്‍ കുന്നില്‍, എസ്.എന്‍.പ്രമോദ്, പവിത്രന്‍, സുപ്രിയ, രാജീവ് എന്നിവര്‍ സംസാരിച്ചു. നേരത്തേ 36 കുടുംബങ്ങള്‍ക്ക് സഹായം നല്കിയിരുന്നു.

More Citizen News - Kasargod