ബഡ്‌സ് സകൂളിന്റെ പോരായ്മ പരിഹരിക്കും

Posted on: 21 Aug 2015കാഞ്ഞങ്ങാട്: തദ്ദേശഭരണത്തിനുകീഴിലുള്ള പെരിയയിലെ ബഡ്‌സ് സ്‌കൂളിലെ പോരായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഇവിടെ ആവശ്യത്തിന് അധ്യാപകരില്ല, വാഹനമില്ല, ആയമാരില്ല. എന്‍ഡോസള്‍ഫാന്‍ദുരന്തത്തിന്റെ ദുരിതംപേറി ജീവിക്കുന്ന ഈ കുട്ടികള്‍ക്ക് ആകുന്നത്ര വിദ്യാഭ്യാസപുരോഗതി കൈവരിക്കാന്‍വേണ്ടിയാണ് ഇത്തരമൊരു സ്‌കൂള്‍ തുടങ്ങിയത്. എന്നാല്‍, പോരായ്മകളുടെനടുവില്‍ വീര്‍പ്പുമുട്ടുകയാണ് സ്‌കൂള്‍. പത്തുകോടി ചെലവില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വീടുെവച്ചുകൊടുക്കുമ്പോള്‍ ഈ സ്‌കൂളിന്റെ ശോച്യാവസ്ഥ കാണാതിരിക്കാനാകില്ലെന്നും അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ പറഞ്ഞു

More Citizen News - Kasargod