വിദ്യാലയ വികസനനിധി ഉദ്ഘാടനം ഇന്ന്‌

Posted on: 21 Aug 2015ചീമേനി: കയ്യൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ 'വിഷന്‍-2022' പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തയ്യാറാക്കുന്നതിനുള്ള വിദ്യാലയ വികസനനിധിക്ക് ഇന്ന് തുടക്കം. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉച്ചയ്ക്ക് 2.30-ന് വിദ്യാലയ വികസനനിധിയിലേക്കുള്ള സാമ്പത്തിക സമാഹരണം ഉദ്ഘാടനംചെയ്യും. പൂര്‍വവിദ്യാര്‍ഥികള്‍, നാട്ടുകാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരില്‍നിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങും. 10 ലക്ഷം രൂപയാണ് വിദ്യാലയ വികസനനിധിയിലേക്ക് സമാഹരിക്കുന്നത്. ഐ.ടി. അധിഷ്ഠിത ക്ലാസ്മുറികള്‍, ചുറ്റുമതില്‍, കളിസ്ഥലം, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം 'വിഷന്‍-2022' ല്‍ പ്രാവര്‍ത്തികമാക്കും.

More Citizen News - Kasargod