വൃദ്ധസദനത്തില്‍ ഓണക്കോടിയുമായി കുട്ടികള്‍

Posted on: 21 Aug 2015പൊയിനാച്ചി: പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയുമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍.
സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയാണ് കുട്ടികള്‍ ഓണക്കോടി വാങ്ങിയത്. വൃദ്ധമന്ദിരത്തിലെ 48 വയോധികര്‍ക്കും സ്‌നേഹസമ്മാനം നല്‍കി.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന്‍, പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍, വൃദ്ധസദനം സൂപ്രണ്ട് കെ.ജെ.രാജ, ഗ്രാമപ്പഞ്ചായത്തംഗം ചന്ദ്രശേഖരന്‍ കുളങ്ങര, സുലൈമാന്‍ ബാദുഷ എയ്യള, ബഷീര്‍ കൈന്താര്‍, പി.രതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod