കയ്യൂര്‍ എല്‍.പി. സ്‌കൂളില്‍ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാകും

Posted on: 21 Aug 2015കയ്യൂര്‍: മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് ആക്കാന്‍ കയ്യൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ വിദ്യാലയ വികസനസമിതി രംഗത്തിറങ്ങി. ആവശ്യമായ തുകയുടെ ഒരുഭാഗം രക്ഷിതാക്കളില്‍നിന്ന് സമാഹരിക്കും. വിദ്യാലയവികസനനിധിയിലേക്കുള്ള സാമ്പത്തികസമാഹരണം 21-ന് തുടങ്ങും.
സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഓരോ ക്ലാസില്‍നിന്നും സമാഹരിച്ച തുക ഉച്ചയ്ക്ക് 2.30ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ക്ലാസ് പി.ടി.എ. പ്രസിഡന്റുമാരില്‍നിന്ന് ഏറ്റുവാങ്ങും. വിദ്യാലയ വികസനത്തില്‍ പൂര്‍വവിദ്യാര്‍ഥികളും പങ്കാളികളാകും. നവംബര്‍ 14-ന് മുമ്പ് 10 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമെന്ന് വിദ്യാലയ വികസനസമിതി ഭാരവാഹികള്‍ പറഞ്ഞു.
'കയ്യൂര്‍ എല്‍.പി. സ്‌കൂള്‍ വിഷന്‍ -2022'ന്റെ ആദ്യപടിയായി ഐ.ടി. അധിഷ്ഠിത ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമാക്കാനാണ് രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും കൈകോര്‍ക്കുന്നത്. ത്രിതല പഞ്ചായത്ത്, എം.പി., എം.എല്‍.എ. എന്നിവരുടെ സഹായത്തോടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളുമുണ്ട്.

More Citizen News - Kasargod