കുണ്ടംകുഴിയില്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗസ്ഥലം നശിപ്പിച്ചു

Posted on: 21 Aug 2015കുണ്ടംകുഴി: കുണ്ടംകുഴിയില്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗങ്ങള്‍ നടക്കുന്ന ഗദ്ദേമൂലയിലെ സാംസ്‌കാരികകേന്ദ്രം തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് ഒരുസംഘം ആളുകള്‍ സാംസ്‌കാരികകേന്ദ്രം തകര്‍ത്തത്.
വിവിധ കുടുംബശ്രീകള്‍, സ്വാശ്രയസംഘങ്ങള്‍ എന്നിവ യോഗംചേരുന്ന കാര്യാലയമായിരുന്നു ഇത്. 20-ഓളം വരുന്ന സംഘമാണ് ഓഫീസ് തകര്‍ത്തത്. കഴിഞ്ഞദിവസങ്ങളില്‍ കുണ്ടംകുഴിയിലെയും പരിസരപ്രദേശങ്ങളിലെയും ബി.ജെ.പി.യുടെ കൊടിതോരണങ്ങള്‍ വ്യാപകമായി നഷ്ടപ്പെട്ടിരുന്നു. ബി.ജെ.പി. നേതാവ് എം.ടി.രമേശ് സപ്തംബര്‍ ആദ്യവാരം കുണ്ടംകുഴിയിലെത്തുന്നുണ്ട്.

More Citizen News - Kasargod