കുണ്ടംകുഴി ജി.എച്ച്.എസ്.എസ്സില്‍ അഗ്നിച്ചിറകുകള്‍ക്ക് തുടക്കം

Posted on: 21 Aug 2015കുണ്ടംകുഴി: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളുടെ സേവനസന്നദ്ധ പ്രവര്‍ത്തനം എന്ന നിലയില്‍ 'അഗ്നിച്ചിറകുകള്‍' എന്ന് പേര് നല്‍കിയ പ്രവര്‍ത്തനത്തിന് തുടക്കമായി. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം ജീവിതംകൊണ്ട് പഠിപ്പിച്ച സ്വപ്‌നം, ചിന്ത, പ്രവൃത്തി എന്നിവയുടെ സാക്ഷാത്കാരമാണ് അഗ്നിച്ചിറകുകള്‍.
അഗ്നിച്ചിറകുകളുടെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടന്‍ നിര്‍വഹിച്ചു. സി.പി.ജയശ്രീ അധ്യക്ഷത വഹിച്ചു. തമ്പാന്‍ നായര്‍ മീയ്യങ്ങാനം, ടി.വരദരാജ്, സന്തോഷ് പനയാല്‍, എം.ഭാസ്‌കരന്‍, ഇട്ടക്കാട് കരുണാകരന്‍, ആര്‍.മോഹനചന്ദ്രന്‍, ശാന്തകുമാരി, പി.മുരളീധരന്‍ നായര്‍, കെ.വിനോദ്, കെ.കരുണാകരന്‍, ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod