ഡെങ്കിപ്പനി: ഹോമിയോ മരുന്നിന്റെ ഫലസിദ്ധിയെപ്പറ്റി സര്‍വേ

Posted on: 21 Aug 2015പൊയിനാച്ചി: ജൂണ്‍, ജൂലായ് മാസങ്ങളില്‍ ജില്ലാ ഹോമിയോ ആസ്​പത്രിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്ത ഡെങ്കിപ്പനി പ്രതിരോധ മരുന്നിന്റെ ഫലം സര്‍വേനടത്തി കണ്ടെത്തുകയാണ് മുന്നാട് പീപ്പിള്‍സ് സഹകരണ കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. കുറ്റിക്കോല്‍ പഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകളിലാണ് സര്‍വേ.
ഹോമിയോ പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധി പഠനം ആദ്യമായാണ് നടക്കുന്നതെന്ന് ജില്ലാ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ബിജുകുമാര്‍ പറഞ്ഞു. ഓണാവധിക്കും മറ്റുമായി 70 വോളന്റിയര്‍മാരാണ് സര്‍വേ പൂര്‍ത്തിയാക്കുക. ഇവരെ മൂന്നുസംഘങ്ങളായി തിരിച്ചാണ് പ്രവര്‍ത്തനം. സര്‍വേ നടത്താനുള്ള പരിശീലനം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അനന്തന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.കെ.ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ബിജുകുമാര്‍, കോളേജ് സെക്രട്ടറി ഇ.കെ.രാജേഷ്, ഡോ. പി.രതീഷ്, ഡോ. രാജേഷ് കരിപ്പത്ത്, ഡോ. കെ.ജയശ്രീ, ഡോ. സിന്ധു വേണുഗോപാല്‍, എം.പ്രയേഷ്‌കുമാര്‍, ഡോ. എം.ബോബി സിനി, സി.രേഷ്മ, എം.റോഷിത്ത്, കെ.പി.സുകൃത, വി.എസ്.വിഷ്ണു, കെ.നവ്യ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി.സുധ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod