ചെങ്കള സഹകരണാസ്​പത്രി വാര്‍ഷികം നാളെ

Posted on: 21 Aug 2015ചെര്‍ക്കള: ചെങ്കള ഇ.കെ.നായനാര്‍ സ്മാരക സഹകരണാസ്​പത്രിയുടെ ഒരുവര്‍ഷം നീണ്ടുനില്ക്കുന്ന പത്താം വാര്‍ഷികാഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ പി.രാഘവന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് മുഖ്യാതിഥിയായിരിക്കും. ആസ്​പത്രിയുടെ തുടക്കംമുതല്‍ ജോലിചെയ്തുവരുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും ആദരിക്കും.

More Citizen News - Kasargod