ജൈവ പച്ചക്കറിച്ചന്ത ഉദ്ഘാടനംചെയ്തു

Posted on: 21 Aug 2015മഞ്ചേശ്വരം: സംസ്ഥാന സഹകരണവകുപ്പിന്റെ 'സുവര്‍ണ കേരളം' പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി വിപണനകേന്ദ്രം ഹൊസങ്കടി റെയില്‍വേഗേറ്റിന് സമീപം തുടങ്ങി. മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്രത്ത് ജഹാന്‍ ഉദ്ഘാടനംചെയ്തു. മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബി.എം.അനന്ത അധ്യക്ഷത വഹിച്ചു. ബി.വി.രാജന്‍, രാമദാസ്, ഡോ. കെ.എ.ഖാദര്‍, ചന്ദ്രപ്പ, സുരേഖ, നെതാലിയന്‍ മൊന്‍തേരോ, മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി എസ്.രാമചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod