സദ്ഭാവനാദിനാചരണം

Posted on: 21 Aug 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച സദ്ഭാവനാദിനാചരണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.ബാബുരാജ്, മാധവന്‍ നായര്‍, ജമീല അഹമദ്, എം.പി. എം.ഷാഫി, കണ്ണന്‍ കരുവാക്കോട്, കെ.പി.മോഹനന്‍, കുമാരന്‍, ഇബ്രാഹിം, അശോക് ഹെഗ്‌ഡേ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod