കൊതുകുദിനം ആചരിച്ചു

Posted on: 21 Aug 2015കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തെരുവത്ത് എല്‍.പി. സ്‌കൂളിന്റെയും ജില്ലാ ആസ്​പത്രിയുടെയും നേതൃത്വത്തില്‍ കൊതുകുദിനം ആചരിച്ചു. കൊതുകിന്റെ മുഖംമൂടി ധരിച്ച കുട്ടികളെ അണിനിരത്തി റാലി നടത്തി. കൊതുകുനിവാരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് ഗിരീഷ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ കെ.കെ.രാഘവന്‍, ബി.അംബിക എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod