തദ്ദേശസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഇടതുമുന്നണിയുടെ ധര്‍ണ

Posted on: 21 Aug 2015



കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുള്ള യു.ഡി.എഫ്. സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി മുനിസിപ്പല്‍-പഞ്ചായത്ത്് ഓഫീസുകള്‍ക്കുമുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കാഞ്ഞങ്ങാട് നഗരസഭയ്ക്കുമുന്നില്‍ നടന്ന സമരം സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാ പ്രസിഡന്റ് അഡ്വ. സി.വി.ദാമോദരന്‍ അധ്യക്ഷതവഹിച്ചു. കെ.വത്സലന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.നാരായണന്‍, ഹംസ, രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പനത്തടി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടന്ന ധര്‍ണ സി.പി.എം. ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പി.ജി.മോഹനന്‍, സുനില്‍ മാടക്കല്‍, എം.സി.മാധവന്‍ എന്നിവര്‍ സംസാരിച്ചു.
കള്ളാറില്‍ നടന്ന സമരം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ടി.കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. ഒക്ലാവ് കൃഷ്ണന്‍, എച്ച്.ലക്ഷ്മണഭട്ട്, പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കോടോം-ബേളൂരില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ടി.കോരന്‍ ഉദ്ഘാടനം ചെയ്തു. ടി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. യു.തമ്പാന്‍ നായര്‍, പി.ശാന്തകുമാരി, ടി.കെ.രാമചന്ദ്രന്‍, യു.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod