ഇശല്‍ഗ്രാമത്തില്‍ ആവേശമായി കടത്തനാടന്‍ കളരി

Posted on: 21 Aug 2015
മൊഗ്രാല്‍-പുത്തൂര്‍:
കടത്തനാടന്‍ കളരിയുടെ ആയോധനമുറ അരങ്ങിലെത്തിയപ്പോള്‍ ഇശല്‍ഗ്രാമത്തില്‍ ആവേശം. കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഫോക്ലോര്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനത്തിനാണ് വടകര കുഞ്ഞിമൂസ കുരിക്കളും സംഘവും കളരിപ്പയറ്റ് അവതരിപ്പിച്ചത്.
മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.വേണുഗോപാലന്‍, വി.വി. പ്രഭാകരന്‍, അബ്ദുള്‍റഹീം പുത്തൂര്‍, ഇ.കെ.ഷൈനി, കെ.അബ്ദുള്‍ഹമീദ്, എ.ഗിരീഷ്ബാബു, പി.ബി.അബ്ദുറഹ്മാന്‍, പി.കെ.സരോജിനി എന്നിവര്‍ പ്രസംഗിച്ചു. ടി.ഉബൈദ് നഗറില്‍ നടന്ന നാടന്‍കലാ സെമിനാറില്‍ കെ.ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. റഹ്മാന്‍ തായലങ്ങാടി (മാപ്പിളകലകളുടെ വടക്കന്‍പെരുമ), വാസു ചോറോട് (നാടന്‍കലകളും സാമൂഹികകൂട്ടായ്മയും) രാജേഷ് കടന്നപ്പള്ളി (ഉത്തരകേരളത്തിലെ നാടന്‍കലകള്‍ വളര്‍ച്ച-പ്രതിസന്ധി) എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
നാടന്‍കലാമേള സിവിക് കൊടക്കാട് നഗറില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.അബ്ദുള്‍ഹമീദ് അധ്യക്ഷതവഹിച്ചു. സി.രാമകൃഷ്ണന്‍, മാഹിന്‍ കുന്നില്‍, പി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കോല്‍ക്കളി, താവം ഗ്രാമവേദിയുടെ നാട്ടറിവ്പാട്ടുകള്‍ എന്നിവ അരങ്ങേറി. ഓണസദ്യയും ഉണ്ടായി.

More Citizen News - Kasargod