അധ്യാപകര്‍ക്ക് പ്രവൃത്തിപരിചയ പരിശീലനം നല്കി

Posted on: 21 Aug 2015കാസര്‍കോട്: കേരളത്തിലാദ്യമായി കാസര്‍കോട് ഡയറ്റ് നടപ്പാക്കിയ ടീറ്റ് പരിപാടിയുടെ ഭാഗമായി ബദിയഡുക്കയില്‍ അധ്യാപകര്‍ക്ക് പ്രവൃത്തിപരിചയ പരിശീലനം നല്കി. കുടനിര്‍മാണം, ബുക് ബൈന്‍ഡിങ് തുടങ്ങിയവയിലായിരുന്നു പരിശീലനം. കുമ്പള ഉപജില്ലയിലെ അധ്യാപകര്‍ക്കാണ് പരിശീലനം നല്കിയത്.
സംസ്ഥാന പ്രവൃത്തിപരിചയമേളയുടെ ഈ വര്‍ഷത്തെ കണ്‍വീനര്‍ കൂടിയായ ഇച്ചിലമ്പാടി സ്‌കൂളിലെ അധ്യാപിക ഭാര്‍ഗവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനം കുമ്പള ബി.പി.ഒ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുമ്പള എ.ഇ.ഒ. കൈലാസമൂര്‍ത്തി അധ്യക്ഷതവഹിച്ചു. പെര്‍ഡാല ജി.ബി.യു.പി.എസ്. പ്രഥമാധ്യാപകന്‍ ഗുരുമൂര്‍ത്തി സംസാരിച്ചു. ദിവാകരന്‍, അനിതകുമാരി, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ കുടനിര്‍മാണം, ബുക് ബൈന്‍ഡിങ്, ചിരട്ടയില്‍നിന്ന് ഉപകരണം തയ്യാറാക്കല്‍ എന്നിവയില്‍ പരിശീലനം നല്കി.

More Citizen News - Kasargod