കാസര്‍കോട് ടൗണ്‍ഹാള്‍ നവീകരണം അന്തിമഘട്ടത്തില്‍

Posted on: 21 Aug 2015കാസര്‍കോട്: കാസര്‍കോട് നഗരസഭയ്ക്ക് സമീപമുള്ള ടൗണ്‍ഹാളിന്റെ നവീകരണം അന്തിമഘട്ടത്തില്‍. നവീകരണം ഈ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് നഗരാസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുളള പറഞ്ഞു. നവീകരണം പൂര്‍ത്തിയാകുന്നതോടെ പൊതുപരിപാടികള്‍ക്കും യോഗങ്ങള്‍ക്കും ഹാള്‍ വിട്ടുനല്കും.
നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷംമുമ്പാണ് നവീകരണ പ്രവര്‍ത്തനം തുടങ്ങിയത്. 20 വര്‍ഷംമുമ്പ് നിര്‍മിച്ച ഈ കെട്ടിടത്തിന് നവീകരണത്തിന്റെ ഭാഗമായി തറ ടൈല്‍സ് പാകുകയും മേല്‍ക്കൂര അലൂമിനിയം സീലിങ് ഉറപ്പിച്ച് ഭദ്രമാക്കുകയും മുറ്റം ഇന്റര്‍ലോക്ക് ചെയ്യുകയും ചെയ്തു. സ്റ്റേജ്, ഗ്രീന്‍ റൂം, ടോയ്‌ലറ്റ് എന്നിവ പുതുക്കിപ്പണിതു.
14,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുളള ഹാളില്‍ സൗണ്ട്പ്രൂഫ് സിസ്റ്റം സജ്ജീകരിച്ചു. മുമ്പ് 750 പേര്‍ക്കുള്ള ഇരിപ്പിടസൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരമാക്കി ഉയര്‍ത്തി. മുനിസിപ്പാലിറ്റിയുടെ 60 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്.

More Citizen News - Kasargod