കോട്ടാള തടാകത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Posted on: 20 Aug 2015ചെറുവത്തൂര്‍: കാടങ്കോട് കൊയാമ്പുറം ഫിഷറീസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോട്ടാള തടാകത്തില്‍ മത്സ്യക്കൃഷി തുടങ്ങി. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇ.കെ.മുഹമ്മ!ദ് ഹാജി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, ഷബാനത്ത് ഹുസൈന്‍, കെ.വി.കുഞ്ഞിരാമന്‍, വി.നാരായണന്‍, എ.അമ്പൂഞ്ഞി കെ.പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod