സ്‌കൂള്‍വളപ്പില്‍ പച്ചപ്പൊരുക്കാന്‍ 'ആലില'

Posted on: 20 Aug 2015പുല്ലൂര്‍: വാകയും കണിക്കൊന്നയും ഉള്‍പ്പെടെയുള്ള വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് കൈമാറി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. സഹകരണവകുപ്പ് നടപ്പാക്കുന്ന 'ആലില' പദ്ധതിയുടെ ഉദയനഗര്‍ ഹൈസ്‌കൂളിന് സ്വന്തമായുള്ള മൈതാനത്തിന് ചുറ്റും മരത്തൈകള്‍ വെച്ചു പിടിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ ലീഡര്‍ പി.മഹിമയ്ക്ക് ബാങ്ക് പ്രസിഡന്റ് വിനോദ്കുമാര്‍ പള്ളയില്‍വീട് വൃക്ഷത്തൈ കൈമാറി.
പ്രഥമാധ്യാപകന്‍ എം.കെ.രാജു അധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി എം.ചന്ദ്രന്‍, കെ.വി.ഗംഗാധരന്‍, പി.ശ്രീകല, ബാബു എക്കാല്‍, തങ്കമണി സി. നായര്‍, ജാക്വിലിന്‍, എം.ശ്രീധരന്‍ നമ്പ്യാര്‍, ശ്രീധ കെ. നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod