തീരദേശ പോലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണം

Posted on: 20 Aug 2015തൃക്കരിപ്പൂര്‍: ആയിറ്റിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച തീരദേശ പോലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലിം സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ടി.പി.കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഒ.ടി.അഹമ്മദ് ഹാജി (പ്രസി.), പി.കെ.അബ്ദുള്‍റഹീം ഹാജി, വി.പി.മുത്തലിബ്, കെ.കുഞ്ഞബ്ദുള്ള (വൈ. പ്രസി.), ടി.കെ.അബ്ദുള്‍സലാം (സെക്ര.), ടി.പി.ഹമീദ്, ഷാജഹാന്‍ പടന്ന, സി.ശരീഫ് (ജോ. സെക്ര.), ടി.പി.കുഞ്ഞബ്ദുള്ള (ഖജാ).

കര്‍ഷകദിനം

വെള്ളിക്കോത്ത്:
അജാന്നൂര്‍ കൃഷിഭവന്‍ കര്‍ഷകദിനാചരണം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.പി.നസീമ മാതൃകാ കര്‍ഷകരെ ആദരിച്ചു. കാര്‍ഷിക പ്രശ്‌നോത്തരിയില്‍ കെ.കാമരാജന്‍ അരീക്കര ഒന്നാംസ്ഥാനവും പി.പദ്മനാഭന്‍ മാവുങ്കാല്‍ രണ്ടാംസ്ഥാനവും നേടി. കൃഷി ഓഫീസര്‍ സൂസന്‍ തോമസ്, കൃഷി അസിസ്റ്റന്റുമാരായ കെ.മണികണ്ഠന്‍, ടി.വി.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod