ബന്തിയോട്ട് വ്യാപാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമം

Posted on: 20 Aug 2015കുമ്പള: ബന്തിയോട്ട് വ്യാപാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമം. ആറംഗസംഘത്തിന്റെ അക്രമത്തെത്തുടര്‍ന്ന് പരിക്കേറ്റ വ്യാപാരി വള്ളങ്കൈ ആസിഫി (26)നെ മംഗളൂരുവിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം.
കട തുറക്കാനെത്തിയ ആസിഫിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. ആസ്​പത്രിയില്‍ കഴിയുന്ന ആസിഫിന്റെ മൊഴിയെടുക്കാനായി കുമ്പള പോലീസ് മംഗളൂരുവിലേക്ക് പോയി.
ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നതായി കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.സുരേഷ്ബാബു പറഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.

More Citizen News - Kasargod