സ്വാതന്ത്ര്യദിന പരേഡില്‍ മൂന്നാംതവണയും നീലേശ്വരം രാജാസിന് ട്രോഫി

Posted on: 20 Aug 2015നീലേശ്വരം: കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന 69-ാമത് സ്വാതന്ത്ര്യദിന പരേഡില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ജൂനിയര്‍വിഭാഗം എന്‍.സി.സി. മികച്ച പരേഡിനുള്ള ട്രോഫി നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ട്രൂപ്പ് കരസ്ഥമാക്കി. ഒമ്പതാം കേരള േനവല്‍ രാജാസ് യൂനിറ്റിനാണ് അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ റിപ്പബ്ലിക്, സ്വാതന്ത്ര്യദിന പരേഡുകളില്‍ ആറുതവണ പരേഡിനുള്ള അംഗീകാരം രാജാസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂളിലെ എന്‍.സി.സി. പ്ലാറ്റൂണ്‍ കമാന്‍ഡര്‍ കെ.വി.ജിതിന്‍, സംസ്ഥാന കൃഷി-മൃഗസംരക്ഷണ മന്ത്രി കെ.പി.മോഹനനില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങി.

More Citizen News - Kasargod