തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 20 Aug 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ.യു.പി. സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' തുടങ്ങി. സാമൂഹിക പ്രവര്‍ത്തകനും ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം മരവ്യവസായിയുമായ ചന്തേര സ്വദേശി ടി.പി.സുകുമാരനാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാലയത്തിന്റെ ലോക്കല്‍ മാനേജര്‍ തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ഇടവകപ്പള്ളിയിലെ ഫാ. േജാസഫ് തണ്ണിക്കോട്ട് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് മിേറാഷ് രാജ് അധ്യക്ഷതവഹിച്ചു. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രൊമോട്ടര്‍ പി.ബാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. സ്‌പോണ്‍സര്‍ ടി.പി.സുകുമാരന്‍, ഉറുമീസ് തൃക്കരിപ്പൂര്‍, രാഘവന്‍ മാണിയാട്ട് എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക ഷെറിന്‍ മാത്യു സ്വാഗതവും കെ.എന്‍.രമണന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod