നവരാത്രി ആഘോഷം

Posted on: 20 Aug 2015നീലേശ്വരം: പേരോല്‍ മഹേശ്വരിക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് നൃത്ത-സംഗീത പരിപാടികളും ഭജനയും വിവിധ അരങ്ങേറ്റങ്ങളും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരാഴ്ചക്കകം ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍: 9446319867, 9446834924.

പെന്‍ഷന്‍ പരിഷ്‌കരണ ഉപസമിതി പ്രവര്‍ത്തനം വേഗത്തിലാക്കണം

നീലേശ്വരം:
പത്താം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ ശുപാര്‍ശകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉപസമിതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തി അടിയന്തരമായി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിേയഷന്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രത്യേക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.വി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാഘവന്‍ കുന്നോത്ത് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വി.കൃഷ്ണന്‍, പി.ടി.ബാലകൃഷ്ണന്‍, പി.ബാലന്‍, ബാലചന്ദ്രന്‍ ഗുരുക്കള്‍, പി.സി.സുരേന്ദ്രന്‍ നായര്‍, എന്‍.മോഹന്‍ലാല്‍, ബി.കെ.സത്യഭാമ, എ.വി.പദ്മനാഭന്‍, കെ.എം.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod