മീന്‍ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്നവരെ അധികൃതര്‍ മാറ്റി

Posted on: 20 Aug 2015
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മീന്‍ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തിയ വ്യാപാരികളെ അധികൃതര്‍ മാറ്റി. മീന്‍ വില്പനയ്ക്കായി സൗകര്യം ഒരുക്കിയ കെട്ടിടം മീന്‍വില്പനക്കാര്‍ കൈയൊഴിഞ്ഞതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി പച്ചക്കറി കച്ചവടക്കാര്‍ വ്യാപാരം നടത്തിവരികയായിരുന്നു.

തൃക്കരിപ്പൂരില്‍ നടപ്പാക്കിവരുന്ന ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായാണ് നടപടി. നിര്‍ദിഷ്ട സ്ഥലത്ത് മീന്‍ വില്പനനടത്താനാവശ്യമായ നടപടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. മീന്‍വില്പനക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ക്കറ്റിന് കിഴക്കുഭാഗത്തുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി മീന്‍വണ്ടികള്‍ക്ക് കയറാനുള്ള സൗകര്യമൊരുക്കിയിരുന്നു. മീന്‍ചന്ത പരിസരത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

പഞ്ചായത്ത് സെക്രട്ടറി ടി.വി.പ്രഭാകരന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.ബാവ, പഞ്ചായത്ത് അംഗം ആഷിം കാരോളം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പച്ചക്കറിക്കച്ചവടക്കാരെ ഒഴിപ്പിച്ചത്.

More Citizen News - Kasargod