കൃഷിയെ അറിയാന്‍ കുട്ടികള്‍ പാടത്ത്‌

Posted on: 20 Aug 2015മുള്ളേരിയ: പാഠപുസ്തകത്തിനപ്പുറം കൃഷിയുടെ മഹത്വമറിയാന്‍ കുട്ടികള്‍ കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങി. കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. വോളന്റിയര്‍മാരാണ് ബീരങ്കോള്‍ പാടത്ത് എത്തിയത്.
ബീരങ്കോള്‍ പാടശേഖരസമിതിയുടെ കീഴിലുള്ള 25 ഏക്കര്‍ നെല്‍വയല്‍ സന്ദര്‍ശിച്ചു. കര്‍ഷകനായ രാമന്‍ കുട്ടികള്‍ക്ക് നെല്‍ക്കൃഷിയുടെ ഘട്ടങ്ങള്‍ വിശദീകരിച്ചു. വിവിധയിനം നെല്‍വിത്തിനങ്ങളും വളപ്രയോഗങ്ങളും പറഞ്ഞുകൊടുത്തു. 25 ഏക്കര്‍ നെല്‍വയലില്‍നിന്ന് 20 കുടുംബാംഗങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ അരിയും കര്‍ഷകര്‍ പരസ്​പരം സഹകരിച്ച് പണിയെടുത്ത് ഉണ്ടാക്കുന്നു. പണിയെടുക്കാന്‍ ആളെ കിട്ടാനില്ല എന്ന വേവലാതിയുമില്ല. നെല്‍ക്കൃഷി കഴിഞ്ഞ് ആവശ്യത്തിന് പച്ചക്കറിക്കൃഷിയും നടത്തുന്നു. കുട്ടികള്‍ക്ക് പറയും പത്തായവും കാണിച്ചുകൊടുത്തു.
60 കുട്ടികളാണ് പങ്കെടുത്തത്. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ.റജിമോന്‍, ടി.എസ്.അബ്ദുള്‍ റസാഖ്, വിനോദ് കുമാര്‍, ലിജു, ശ്യാമിലി, ശ്രീവിദ്യ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Kasargod