അധ്യാപകര്‍ക്ക് ശില്പശാല

Posted on: 20 Aug 2015കാസര്‍കോട്: ജില്ലയിലെ ഫോറസ്ട്രി ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകര്‍ക്കായി സംസ്ഥാന സാമൂഹിക വനവത്കരണ വിഭാഗം കാസര്‍കോട് ഡിവിഷന്‍ ഏകദിന ശില്പശാല നടത്തി. ഡി.ഡി.ഇ. സി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ഷജിന അധ്യക്ഷതവഹിച്ചു. ജി.പ്രദീപ്, പി.വിനു എന്നിവര്‍ സംസാരിച്ചു. സീക്ക് ഡയറക്ടര്‍ ടി.പി.പദ്മനാഭന്‍, ഡോ. ഇ.ഉണ്ണിക്കൃഷ്ണന്‍, പി.പ്രഭാകരന്‍ എന്നിവര്‍ ക്ലാസെടുത്തു.

സൗജന്യ സ്‌പൈറോമെട്രി പരിശോധന

കാസര്‍കോട്:
ചുമ, വലിവ്, ശ്വാസംമുട്ടല്‍ എന്നിവ കണ്ടുപിടിക്കുന്നതിനുള്ള സ്‌പൈറോമെട്രി ടെസ്റ്റ് അരമന ഫാത്തിമ ആസ്​പത്രിയില്‍ സൗജന്യമായി ചെയ്യുന്നു. എല്ലാമാസവും നാലാമത്തെ വെള്ളിയാഴ്ചയാണ് പരിശോധന.

ഓണം അലവന്‍സ്

കാസര്‍കോട്:
താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ വാര്‍ഷിക ഗ്രാന്റ് കൈപ്പറ്റിയ ലൈബ്രറികളിലെയും റഫറന്‍സ് ലൈബ്രറികളിലെയും വനിതാ-വയോജന പുസ്തകവിതരണകേന്ദ്രങ്ങളിലെയും ലൈബ്രേറിയന്മാര്‍ക്ക് ഓണം അലവന്‍സ് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ലൈബ്രേറിയന്മാര്‍ സെക്രട്ടറിയുടെ കത്തുമായി ലൈബ്രറി കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം.

കുടിവെള്ളവിതരണം കാര്യക്ഷമമാക്കണം

കാസര്‍കോട്:
ഇസ്സത്ത് നഗര്‍, ഹൗസിങ് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ പൈപ്പുകള്‍ പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും പുതിയ കണക്ഷനുകളനുവദിച്ച് കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്നും ഇസ്സത് നഗര്‍ ഹൗസിങ് കോളനി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജല അതോറിറ്റിക്ക് നിവേദനം നല്കി. യോഗത്തില്‍ ബി.എസ്.മഹ്മൂദ് അധ്യക്ഷതവഹിച്ചു. പദ്മകുമാര്‍, ബി.കുഞ്ഞാലി, എം.ഇബ്രാഹിം, രാജ്‌കേശവന്‍, എം.അയ്യൂബ്, ഇ.കൃഷ്ണന്‍ നായര്‍, യു.എസ്.നസീര്‍ എന്നിവര്‍ സംസാരിച്ചു.

ശിലാസ്ഥാപനം നടത്തി

കാസര്‍കോട്:
ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി. ഓഫീസ് കെട്ടിടത്തിന് ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള തറക്കല്ലിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. മൂസ ബി.ചെര്‍ക്കള, ഇക്ബാല്‍ കല്ലട്ര, ഉമൈറ അബ്ദുള്‍റഹിമാന്‍, തസ്ലീമ ഹാരിസ്, എ.കെ.ആരിഫ്, എ.കെ.ഷാഫി, വിനോദ്കുമാര്‍, സ്‌നേഹലത, പുഷ്പലത, ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod