എഫ്.എസ്.ഇ.ടി.ഒ.യുടെ ഓപ്പണ്‍ ഫോറം

Posted on: 20 Aug 2015മുള്ളേരിയ: അധികാരവികേന്ദ്രീകരണവും പ്രാദേശികവികസനവും പഞ്ചായത്ത് നഗരപാലിക സംവിധാനം മുന്നോട്ടുനയിക്കുന്നതിനെക്കുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഓപ്പണ്‍ ഫോറം നടത്തി. എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച അഡൂരില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. എ.ചന്ദ്രശേഖരന്‍, എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍, കെ.പദ്മനാഭന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.
ബോവിക്കാനത്ത് മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവന്‍ ഉദ്ഘാടനംചെയ്തു. കെ.വി.രമേശന്‍, സുജാത, ദാമോദരന്‍, കെ.വി.മനോജ് എന്നിവര്‍ സംസാരിച്ചു. ബദിയഡുക്കയില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.സി.മാത്യു ഉദ്ഘാടനം ചെയ്തു. ചെര്‍ക്കളയില്‍ ചെങ്കള പഞ്ചായത്തംഗം പി.ചന്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ടൗണില്‍ കാറഡുക്ക പഞ്ചായത്തംഗം കെ.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് സദാനന്ദന്‍, വി.ചന്ദ്രന്‍, കെ.ചന്തുനായര്‍, ഷെരീഫ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod