ബാലസദനില്‍ ഓണം ആഘോഷിച്ച് 'ഓര്‍മച്ചെപ്പ്'

Posted on: 20 Aug 2015നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1988-89 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'ഓര്‍മച്ചെപ്പ്' ഏച്ചിക്കാനത്തെ വൃന്ദാവന്‍ ബാലസദനത്തില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ബാലസദനത്തില്‍ പൂക്കളം തീര്‍ത്തായിരുന്നു പരിപാടിക്ക് തുടക്കമിട്ടത്. വിദേശത്തുനിന്നെത്തിയ പൂര്‍വവിദ്യാര്‍ഥികളായ പ്രശാന്ത്, അബ്ദുള്ളക്കുഞ്ഞി, ഇസ്മായില്‍ റഹ്മാന്‍ എന്നിവര്‍ അന്തേവാസികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് പി.കെ.പ്രവീണ്‍, സെക്രട്ടറി ശ്രീജ പാലായി, പി.യു.രജനി, സതീശന്‍, ഷീജ, രജിത, അനില്‍കുമാര്‍ മുള്ളന്‍വളപ്പില്‍, സുനില്‍കുമാര്‍, ദിനേശന്‍, ഹരീഷ് കരുവാച്ചേരി, വിനു മൈമൂണ്‍, പ്രേമന്‍, സന്തോഷ് കരിങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാലസദനത്തിലെ കുട്ടികള്‍ക്കായി മത്സരങ്ങളും സംഘടിപ്പിച്ചു.

More Citizen News - Kasargod