അഭിലാഷിന്റെ കുടുംബത്തിനുള്ള സഹായം നിരന്തര പ്രവര്‍ത്തനത്തിന്റെ ഫലം -ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

Posted on: 20 Aug 2015കാഞ്ഞങ്ങാട്: അഭിലാഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാനുള്ള തീരുമാനത്തെ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. സ്വാഗതം ചെയ്തു. ഇതുസംബന്ധിച്ച് എം.എല്‍.എ. എന്ന നിലയില്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സഹായധനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി നിയമസഭയില്‍ ഉറപ്പുലഭിച്ചിരുന്നതായി എം.എല്‍.എ. പറഞ്ഞു.

More Citizen News - Kasargod