ദേശീയ വിദ്യാഭ്യാസനയം: സെമിനാര്‍ നടത്തി

Posted on: 20 Aug 2015കാസര്‍കോട്: പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ രൂപവത്കരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. ഡോ. സി.ബാബുരാജ്, സി.രാഘവന്‍ എന്നിവര്‍ വിഷയാവതരണംനടത്തി. തുടര്‍ന്ന് ഗ്രൂപ്പ്തല ചര്‍ച്ചയും ആശയങ്ങളുടെ ക്രോഡീകരണവും നടത്തി. കെ.സുജാത, ഓമന രാമചന്ദ്രന്‍, എ.ജാസ്മിന്‍, പ്രമീള സി.നായിക്, ഇ.പി.രാജ്‌മോഹന്‍, സൗമിനി കല്ലത്ത്, കെ.സി.മാത്യു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod