വിശ്വകര്‍മസഭ കളക്ടറേറ്റ് ധര്‍ണ നടത്തി

Posted on: 20 Aug 2015കാസര്‍കോട്: വിശ്വകര്‍മ വിഭാഗത്തിന്റെ തൊഴില്‍ സംരക്ഷിക്കുക, നിര്‍മാണമേഖലയിലെ മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വിശ്വകര്‍മസഭ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പി.ടി.വത്സലന്‍ ഉദ്ഘാടനം ചെയ്തു. എം.പി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ.പി.വിനോദ്, കെ.വി.നാരായണന്‍, ടി.സി.ഗോപാലകൃഷ്ണന്‍, എം.എന്‍.കുമാരന്‍, കെ.ആര്‍.സജി, കോമളം ഷാജി, എം.പി.സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod