വ്യാപാരികള്‍ സഹകരിക്കുന്നില്ലെന്ന് സോഡ ഉത്പാദകര്‍

Posted on: 20 Aug 2015കാഞ്ഞങ്ങാട്: ഉപയോഗംകഴിഞ്ഞ സോഡാ ബോട്ടിലുകള്‍ വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ വ്യാപാരികള്‍ തയ്യാറാകുന്നില്ലെന്ന് സോഡ ഉത്പാദകര്‍ക്ക് പരാതി. സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് പരാതിയുമായി മുന്നോട്ടുവന്നത്. ഉത്പാദകര്‍തമ്മിലുള്ള കിടമത്സരത്തിനുപുറമെ ബോട്ടിലുകള്‍ മോഷ്ടിച്ച് അയല്‍ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്തിപ്പോകുന്നതും മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
പെരിയയില്‍നടന്ന ജില്ലാ വാര്‍ഷികയോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.വി.ശശിധരന്‍ (പ്രസി.). കെ.എം.ഷറഫുദ്ദീന്‍ (ജന. സെക്ര.), അന്‍സലാം സെബാസ്റ്റ്യന്‍ (ഖജാ.).

More Citizen News - Kasargod