ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക്; മുഖ്യമന്ത്രിക്ക് നിവേദനംനല്കി

Posted on: 20 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി-വ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനംനല്കി. ചെക്ക് പോസ്റ്റ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ചരക്കുലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ നിവേദനത്തിലാവശ്യപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം.മാണി എന്നിവര്‍ക്കും പരാതിനല്കി. ഭാരവാഹികളായ അശോക് ധീരജ്, ഇബ്രാഹിം, ഹനീഫ്, അബ്ദുള്‍ ജബ്ബാര്‍, റൈഷാദ്, എം.കെ.അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

More Citizen News - Kasargod