സിവില്‍ സര്‍വീസ് ക്ലബ് തുടങ്ങി

Posted on: 20 Aug 2015ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സിവില്‍ സര്‍വീസ് ക്ലബ് തുടങ്ങി. ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുല്ല മുസ്!ല്യാര്‍ അധ്യക്ഷതവഹിച്ചു. സി.ബി.എസ്.ഇ. പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കും മദ്രസ പൊതുപരീക്ഷ റാങ്ക് ജേതാവിനുമുള്ള അവാര്‍ഡുകള്‍ ടി.അബ്ദുല്‍ വഹാബ് വിതരണം ചെയ്തു. കെ.പി.ഹുസൈന്‍ സഅദി, അബ്ദുല്‍ഖാദര്‍ മദനി, അബ്ുല്‍ഖാദര്‍ സഅദി, അബ്ദുല്ല ഹുസൈന്‍, സിദ്ദിഖ്, ഇസ്മായില്‍ സഅദി, സുലൈമാന്‍, മുനീര്‍ ബാഖവി, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി, എം.എം.കബീര്‍ എന്നിവര്‍ സംസാരിച്ചു.

അപ്രൈസര്‍മാര്‍ക്ക് ഉത്സവബത്ത അനുവദിക്കണം

കാസര്‍കോട്:
ബാങ്കുകളിലെ അപ്രൈസര്‍മാര്‍ക്ക് ഓണത്തിന് മുമ്പ് ഉത്സവബത്ത അനുവദിക്കണമെന്നും ജില്ലാ ബാങ്കില്‍ ആറ് മാസം പൂര്‍ത്തിയാക്കിയ മുഴുവന്‍ അപ്രൈസര്‍മാരെയും ക്ഷേമനിധിയിലും വെല്‍ഫെയര്‍ ഫണ്ടിലും ഉള്‍പ്പെടുത്തണമെന്നും അപ്രൈസേഴ്‌സ് യൂണിയന്‍ ജില്ലാ ബാങ്ക് യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി.സി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.വി.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. കെ.സി.ജയകുമാര്‍, കെ.പി.കരുണാകരന്‍, ബി.സി.അശോകന്‍, എം.രാജു, സി.കെ.തമ്പാന്‍, ടി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കാസര്‍കോട്:
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഞ്ചേശ്വരം താലൂക്കിലെ മീഞ്ച കൊളച്ചപ്പ ശ്രീശാസ്താ ക്ഷേത്രത്തിലും കുമ്പഡാജെ ആളിഞ്ചെ മഹാവിഷ്ണു ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്. ക്ഷേത്രപരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോഡിന്റെ നീലേശ്വരത്തുള്ള അസി. കമ്മീഷണറുടെ ഓഫീസില്‍ ആഗസ്ത് 31-നകം ലഭിക്കണം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറം അസി. കമ്മീഷണറുടെ ഓഫീസില്‍നിന്ന് ലഭിക്കും.

More Citizen News - Kasargod