ലോക സാമ്പത്തികരംഗം മരവിപ്പിലേക്ക് -രവീന്ദ്രനാഥ്‌

Posted on: 20 Aug 2015കാസര്‍കോട്: ആഗോള സാമ്പത്തിക പ്രതിസന്ധി പുതിയ പ്രവണതകളിലേക്ക് കടക്കുകയാണെന്ന് സി.ഐ.ടി.യു. നേതാവ് കെ.എന്‍.രവീന്ദ്രനാഥ് പറഞ്ഞു. മുന്നാട് പീപ്പിള്‍സ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ക്രയശേഷിയും വളര്‍ച്ചാനിരക്കും ഗണ്യമായി കുറയുകയും വികസനം പൂജ്യത്തിലോ അതിലും താഴെയോ എത്തുകയും ചെയ്യുന്ന അവസ്ഥയാണ് പല വികസിത രാജ്യങ്ങളിലും. ഇതിന്റെ ഫലമായി സുദീര്‍ഘ മരവിപ്പ് എന്ന പുതിയൊരു പ്രതിഭാസം തന്നെ സംജാതമായിരിക്കുകയാണ് -രവീന്ദ്രനാഥ് പറഞ്ഞു.
സെമിനാറില്‍ ഡോ. യു.എ.ബഷീര്‍ അധ്യക്ഷതവഹിച്ചു. എം.എസ്.വാസുദേവന്‍, ഇ.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod