മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു

Posted on: 20 Aug 2015കാസര്‍കോട്: അത്തംമുതല്‍ ചതയംവരെയുള്ള ദിവസങ്ങളില്‍ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ചു. ഒരുഭാഗത്ത് സര്‍ക്കാര്‍ മദ്യനിരോധനം പറയുകയും മറുഭാഗത്ത് സര്‍ക്കാര്‍തന്നെ മദ്യക്കച്ചവടം നടത്തുകയും ചെയ്യുകയാണ്. മദ്യക്കച്ചവടത്തിന്റെ ദിനങ്ങളായാണ് ഓണക്കാലത്തെ സര്‍ക്കാര്‍ കാണുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപരോധം ഉദ്ഘാടനംചെയ്ത യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ പറഞ്ഞു. പി.ആര്‍.സുനില്‍, രാജേഷ് കൈന്താര്‍, ധനഞ്ജയന്‍ മധൂര്‍, സന്തോഷ്, പ്രസാദ് പെര്‍ള, കീര്‍ത്തന്‍, പപ്പന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod