മന്ത്രിയെ വഴിതടയില്ലെന്ന് ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും

Posted on: 20 Aug 2015കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ബി.ജെ.പി. ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ഏറെ വൈകിയാണ് തീരുമാനമെടുത്തത്. വൈകിയാണെങ്കിലും ഈ നിര്‍ധനകുടുംബത്തിന്റെ കണ്ണീരിന് സര്‍ക്കാര്‍ വിലകല്പിച്ചത് സ്വാഗതാര്‍ഹം തന്നെ -ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പത്തുലക്ഷം രൂപ ഈ കുടുംബത്തിന് നല്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി.ജെ.പി.യാണ്. അന്നുതന്നെ ഈ ആവശ്യം അംഗീകരിച്ചിരുന്നുവെങ്കില്‍ നാട്ടില്‍ വര്‍ഗീയസ്വഭാവമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഉണ്ടാകില്ലായിരുന്നു -നേതാക്കള്‍ ചൂണ്ടാക്കാട്ടി.

കാഞ്ഞങ്ങാട്:
അഭിലാഷിന്റെ കുടുംബത്തിന് സഹായധനം നല്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി കെ.ബാബുവിനെ വഴിതടയുമെന്ന പ്രഖ്യാപനത്തില്‍നിന്ന് ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും പിന്മാറി. കുടുംബത്തിന് പത്തുലക്ഷം രൂപ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടായതിനാലാണ് സമരം ഉപേക്ഷിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. 21-ന് കാഞ്ഞങ്ങാട് തീരദേശത്തെ ഫിഷറീസ് സ്‌കൂളിലെത്തുന്ന മന്ത്രിയെ തടയനാനായിരുന്നു ഇരു യുവജന സംഘടനകളുടെയും തീരുമാനം. ഡി.വൈ.എഫ്.ഐ.യുടെ ശക്തമായ ഇടപെടലാണ് സര്‍ക്കാരിനെ സഹായധനം നല്കാനുള്ള തീരുമാനത്തിലെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ അറിയിച്ചു. മന്ത്രിസഭാതീരുമാനം സ്വാഗതാര്‍ഹമെന്ന് യൂത്ത്‌കോണ്‍ഗ്രസ് പാര്‍ല്‌മെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ പറഞ്ഞു. ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണനും മന്ത്രിസഭാ തീരുമാനത്തെ സ്വാഗതംചെയ്തു

More Citizen News - Kasargod