എരട്ടേങ്ങല്‍-പൂവന്‍പൊയില്‍ റോഡ് ചെളിക്കുളമായി

Posted on: 20 Aug 2015മാലൂര്‍: എരട്ടേങ്ങലില്‍നിന്ന് പൂവന്‍പൊയിലിലേക്കുള്ള മണ്‍ റോഡ് കാല്‍നടയാത്രപോലും സാധ്യമാകാത്തനിലയില്‍ ചെളിക്കുളമായി. കഴിഞ്ഞവര്‍ഷം റോഡ് വികസനത്തിനായി മണ്ണെടുത്ത് കുഴികള്‍ നികത്തി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓവുചാലുകള്‍ അടഞ്ഞതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. റോഡിന്റെ ശോച്യാവസ്ഥകാരണം ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തില്‍പ്പെടുന്നതും പതിവാണ്.

More Citizen News - Kasargod