പഞ്ചായത്ത് കാര്യാലയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനംചെയ്യും; സംഘാടകസമിതിയായി

Posted on: 20 Aug 2015ചിറ്റാരിക്കാല്‍: സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതോടെ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘടനത്തിന് മന്ത്രിമാരില്ല. കോടികള്‍ ചിലവിട്ട് നിര്‍മിച്ച ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനത്തിനാണ് മന്ത്രിമാര്‍ വരാന്‍ തയ്യാറാകാത്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്നാണ് ആദ്യം അറിയിച്ചത്. ഇതിനിടെ കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ്‌ചെയ്തു. ഇതോടെ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തില്‍നിന്ന് മുഖ്യമന്ത്രി പിന്‍വലിഞ്ഞു. ആഭ്യന്തരമന്ത്രിയേയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയേയും സമീപിച്ചെങ്കിലും അവരും ഉദ്ഘാടനച്ചടങ്ങിനെത്താന്‍ മടിച്ചു.
കോണ്‍ഗ്രസിലെ സംഘടനാപ്രശ്‌നങ്ങള്‍കാരണം ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഉദ്ഘാടനംചെയ്യാന്‍ മന്ത്രിമാര്‍ തയ്യാറാകാത്തത് മലയോരത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയാണ്.

ചിറ്റാരിക്കാല്‍:
അനിശ്ചിതത്തിനൊടുവില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം 31-ന് നടക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ ഉദ്ഘാടകനാകും. ഉദ്ഘാടനപരിപാടികള്‍ വിജയിപ്പിക്കാന്‍ വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍, ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സണ്ണി കോയിത്തുരുത്തേല്‍, മോഹനന്‍ കോളിയാട്ട്, സെക്രട്ടറി പി.കെ.ചന്ദ്രശേഖരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാനായി ജയിംസ് പന്തന്മാക്കല്‍, കണ്‍വീനറായി ടി.എം.ജോസ് തയ്യില്‍ എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Kasargod