ഫോക്ലോര്‍ ക്ലബ് ജില്ലാതല ഉദ്ഘാടനം ഇന്ന്‌

Posted on: 20 Aug 2015കാസര്‍കോട്: സ്‌കൂള്‍ ഫോക്ലോര്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനവും ഫോക്ലോര്‍ സെമിനാറും ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 10 മണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നാടന്‍കലാ സെമിനാര്‍ നടക്കും.
രണ്ടുമണിക്ക് കളരിപ്പയറ്റും കോല്‍ക്കളിയുമുള്‍പ്പെടെയുള്ള നാടന്‍കലാമേള നടക്കും.

More Citizen News - Kasargod