പുനഃപ്രതിഷ്ഠയും കളിയാട്ടവും: ആഘോഷക്കമ്മിറ്റിയായി

Posted on: 20 Aug 2015കാഞ്ഞങ്ങാട്: ചിത്താരി വാരിക്കാട്ടില്ലം ദേവസ്ഥാനത്ത് നീണ്ട ഇടവേളയ്ക്കുശേഷം അടുത്തവര്‍ഷം മെയ് ആറുമുതല്‍ പത്തുവരെ കളിയാട്ടം നടക്കും. ഇതിന്റെ ഭാഗമായി പുനഃപ്രതിഷ്ഠയും ബ്രഹ്മകലശവും നടക്കും. അള്ളട ദേശത്ത് ക്ഷേത്രപാലക പ്രതിഷ്ഠ നടത്താന്‍ അവകാശമുള്ള ഏക താന്ത്രികാചാര്യ ഇല്ലമാണ് വാരിക്കാട്ട്. ക്ഷേത്രപാലകന്‍, രക്തേശ്വരി, വിഷ്ണുമൂര്‍ത്തി, ഭൈരവന്‍, കുട്ടിച്ചാത്തന്‍ എന്നീ ദേവീ ദേവന്മാരുടെ ശ്രീകോവിലുകള്‍ പുതുക്കിപ്പണിതു.
വാരിക്കാട്ട് മഹിഷമര്‍ദിനി ക്ഷേത്രത്തില്‍ നടന്ന ആഘോഷക്കമ്മിറ്റി യോഗത്തില്‍ വാരിക്കാട്ട് പദ്മനാഭ തന്ത്രി ഭദ്രദീപം കൊളുത്തി. മുന്‍ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനംചെയ്തു. സി.വി.തമ്പാന്‍ അധ്യക്ഷതവഹിച്ചു. ആഘോഷക്കമ്മിറ്റി മുഖ്യരക്ഷാധികാരികളായി വാരിക്കാട്ട് പദ്മനാഭന്‍ തന്ത്രി, നാരായണന്‍ വാരിക്കാട്ട് തായര്‍, അരവത്ത് ദാമോദരന്‍ തന്ത്രി, ഇരിവല്‍ കേശവ വാഴുന്നവര്‍, പി.കരുണാകരന്‍ എം.പി., ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) എന്നിവരെ തിരഞ്ഞെടുത്തു. വി.കമ്മാരന്‍, എസ്.കെ.കുട്ടന്‍, അരയവളപ്പില്‍ കണ്ണന്‍, കെ.ടി.നാരായണന്‍, കുഞ്ഞമ്പു നീലേശ്വരം, വാസുദേവന്‍ നമ്പൂതിരി, ടി.കെ.ദിനേശന്‍, ഇ.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കമ്മിറ്റി ചെയര്‍മാനായി ഡോ. ബല്‍റാം നമ്പ്യാരെയും വര്‍ക്കിങ് ചെയര്‍മാന്മാരായി അരയവളപ്പില്‍ കണ്ണന്‍, അരവിന്ദാക്ഷന്‍ നായര്‍, കെ.ടി.നാരായണന്‍ എന്നിവരെയും ജനറല്‍ കണ്‍വീനറായി സി.വി.തമ്പാന്‍ മഡിയനെയും ട്രഷററായി സി.കെ.ഗംഗാധരനെയും തിരഞ്ഞെടുത്തു.

More Citizen News - Kasargod