പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഇന്ന്‌

Posted on: 20 Aug 2015കാസര്‍കോട്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വ്യാഴാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ പത്തിന് നടക്കുന്ന പൊതുസമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി മുഖ്യാതിഥിയാകും.
ഉച്ചയ്ക്ക് 12-ന് നടക്കുന്ന പ്രതിനിധിസമ്മേളനം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തും. ടി.പി.സുമേഷ് അധ്യക്ഷത വഹിക്കും.

More Citizen News - Kasargod