വിദ്യാര്‍ഥികള്‍ മുദ്രാവാക്യംവിളിച്ചു; വിഷമില്ലാത്ത ആഹാരത്തിനായി

Posted on: 20 Aug 2015ചെറുകുന്ന്: 'വിഷമില്ലാത്ത ആഹാരം, നാടിന്റെ ആവശ്യം, കര്‍ഷകരല്ലോ നമ്മുടെ നാടിന്റെ സമ്പത്ത്, നല്ല മണ്ണും ശുദ്ധവായുവും ശുദ്ധജലവും അവകാശം' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചെറുകുന്ന് ടൗണില്‍ കര്‍ഷകദിനറാലി നടത്തി.
ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് റാലി നടത്തിയത്. സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ഹരിതസേനയും നേതൃത്വംനല്കി. വിദ്യാര്‍ഥികളുടെ പുതുമനിറഞ്ഞ മുദ്രാവാക്യങ്ങള്‍ ജനശ്രദ്ധനേടി. പ്രഥമാധ്യാപകന്‍ പി.വിനയകുമാറും സ്റ്റാഫംഗങ്ങളും റാലിയെ അനുഗമിച്ചു.

More Citizen News - Kasargod