25 കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ഒത്തുചേരല്‍; പറഞ്ഞതും പറയാന്‍ ബാക്കിവെച്ചതും പറഞ്ഞ്‌

Posted on: 20 Aug 2015കാഞ്ഞങ്ങാട്: പത്തിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം കൈവരിച്ചത്, മനസ്സിലെ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തെ തടയിട്ട് ജീവതരേഖ മാറ്റിയ സാഹചര്യങ്ങള്‍, പ്രതീക്ഷകള്‍ തെറ്റിയപ്പോള്‍ നിരാശയും പിന്നീട് അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടായത്-എല്ലാം പറഞ്ഞുതീര്‍ക്കാന്‍ അവര്‍ക്ക് ഒരുദിവസത്തെ പകല്‍ മതിയായിരുന്നില്ല. എങ്കിലും അന്ന് പറഞ്ഞതും പറയാന്‍ ബാക്കിവെച്ചതുമെല്ലാം പഴയ ക്ലാസ്മുറിയിലിരുന്ന് അവര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കാല്‍നൂറ്റാണ്ടുമുമ്പ് പഠിച്ചിറങ്ങിയ 10-ാംക്ലാസുകാരുടെ സംഗമമായിരുന്നു വേദി. 1990-ലെ 10-ാം ക്ലാസ് എ, ബി ബാച്ചുകളില്‍ പഠിച്ചവരാണ് ഒത്തുകൂടിയത്. അന്നത്തെ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും കുടുംബസംഗമത്തില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എം.കെ.ബസുമതി, കെ.എന്‍.അരവിന്ദാക്ഷന്‍, വിലാസിനി, അനിത, ബാലകൃഷ്ണന്‍, രവി, ഡോ. വി.ആര്‍.റഷീദ്, രാജശ്രീ, പ്രമോദ് നായനാര്‍, സാം ജോസ്, സി.എച്ച്.ഷമീര്‍, ശ്രീകുമാര്‍ പടിഞ്ഞാറെക്കര, പദ്മരാജന്‍ ഐങ്ങോത്ത്, ലക്ഷ്മി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod